കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം നീട്ടിയ തീരുമാനം ഉത്തരവായി ഇറങ്ങിയില്ല : ചീഫ് സെക്രട്ടറിയെ വിമർശിച്ച് മുഖ്യമന്ത്രി

കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം നീട്ടിയ തീരുമാനം ഉത്തരവായിറങ്ങാത്തതിൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി ടോം ജോസിനെ വിമർശിച്ചത്. ഉത്തരവിറങ്ങിയില്ലെങ്കിലും കർഷകർക്ക് ആശങ്ക വേണ്ടെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇടുക്കിയിലെ കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് കാർഷിക – കാർഷികേതര വായ്പകൾക്ക് മൊറട്ടോറിയം നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നത്. മാർച്ച് 5 നായിരുന്നു തീരുമാനം. ഉത്തരവ് പക്ഷേ പുറത്തിറങ്ങിയില്ല. മാർച്ച് 10ന് പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തു. ഉത്തരവിറങ്ങാത്തതിൽ ആശങ്ക വേണ്ടെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ.

Read Also : മൊറട്ടോറിയം; സര്‍ക്കാര്‍ വീണ്ടും കര്‍ഷകരെ പറ്റിച്ചുവെന്ന് രമേശ് ചെന്നിത്തല

ഉത്തരവ് വൈകിയതിൽ ഇന്നലെ വി എസ് സുനിൽ കുമാർ ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ വാർത്താക്കുറിപ്പിൽ നിലവിലെ മൊറട്ടോറിയ കാലാവധി ഒക്ടോബർ 31 വരെയുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശം. .മൊറട്ടോറിയം ദീർഘിപ്പിക്കാൻ വാണിജ്യ ബാങ്കുകൾക്ക് ഇതു വരെ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top