സംഝോധ സ്ഫോടന കേസിൽ നാലു പ്രതികളെ പാഞ്ച്കുള എൻഐഎ കോടതി വെറുതെ വിട്ടു

സംഝോധ സ്ഫോടന കേസിൽ നാലു പ്രതികളെ പാഞ്ച്കുള എൻ.ഐഎ കോടതി വെറുതെ വിട്ടു.സ്വാമി അസിമാനന്ദ് എന്നിവരെ അടക്കം നാലുപേരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ എന്‍ഐഎ പരാജയപ്പെട്ടതായി കോടതി വിധിച്ചു.
2007 ഫെബ്രുവരി 18 ന് ഹരിയാനയിലെ പാനിപത്തിൽ വെച്ചാണ് സംജോത എക്പ്രസിൽ സ്ഫോടനം ഉണ്ടായത്. ഡൽഹിയേയും ലാഹോറിനെയും ബന്ധിപ്പിക്കുന്ന സംജോതയിൽ ഉണ്ടായ സ്ഫോടനത്തിൽ 68 പേരാണ് കൊല്ലപ്പെട്ടത്. പ്രാഥമിക ഘട്ടത്തിൽ സി.മി പ്രവർത്തകരാണ് സ്ഫോടനം നടത്തിയതെന്നായിരുന്നു നിഗമനം. പിന്നീട് എൻഐഎ കേസ് ഏറ്റെടുത്തതോടെ സ്വാമി അസിമാനന്ദ ,ലോകേഷ് ശർമ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി, എന്നിവരിലേക്ക് അന്വേഷണം നീളുകയായിരുന്നു.ഇവരെ അറസ്റ്റ് ചെയ്യകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
ഈ നാലു പ്രതികളെയാണ് പഞ്ചകുള എൻഐഎ കോടതി ഇന്ന് വെറുതെ വിട്ടത്. ഹിന്ദു ഭീകരവാദം തെളിയിക്കുന്നതിൽ എൻ എ പരാജയപ്പെട്ടെന്നും മതിയായ തെളിവുകളുടെ ഇല്ലെന്നും കോടതി വിധിച്ചു. കേസിലെ മുഖ്യ സൂത്രധാരൻ സുനിൽ ജോഷി 2007 ൽ കൊല്ലപ്പെട്ടിരുന്നു. രാമചന്ദ്ര കൽസൻഗരാ, സന്ദീപ് ധാഗൊ, അമിത് എന്നീ മൂന്നു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.