മൊബൈലില്‍ ചിത്രം പകര്‍ത്തിയ ആളെ തെരുവില്‍ ശകാരിച്ച് ജയാബച്ചന്‍
തന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ യുവാവിനെ പരസ്യമായി ശകാരിച്ച് ബോളിവുഡ് താരം ജയാബച്ചന്‍. ഫോട്ടോ എടുത്തത് കണ്ട ഉടനെ യുവാവിനെ ജയ അടുത്തേക്ക് വിളിയ്ക്കുകയായിരുന്നു. എന്നോട് ചോദിച്ചിട്ടാണോ ഫോട്ടോ എടുത്തതെന്ന് ക്രുദ്ധയായി ജയ അയാളോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം.
ആദ്യം പോയി മര്യാദ എന്താണെന്ന് പഠിക്കാനും ജയ അയാളോട് പറയുന്നുണ്ട്. അത് കഴിഞ്ഞ് മുന്നോട്ട് നീങ്ങവെ മറ്റൊരാള്‍ കൂടി ജയയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. അയാളെയും ജയ ശകാരിച്ചു. സോറി എന്ന് അയാള്‍ പറയുമ്പോള്‍ ഇംഗ്ലീഷില്‍ ഈ വാക്ക് മാത്രമേ നിനക്ക് അറിയുകയുള്ളോ എന്നും ജയ ചോദിക്കുന്നു.
മുബൈയില്‍ നടന്ന ഒരു പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. മുമ്പും പലതവണ തന്റെ അനുവാദമില്ലാതെ ഇത്തരത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് ദേഷ്യത്തോടെ രംഗത്ത് എത്തിയിട്ടുണ്ട് ജയ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here