കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടികയായി; പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ

കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടികയായി. ആർഎസ്എസ് സമ്മർദ്ദത്തിന് വഴങ്ങിയാണ് പട്ടിക പുറത്തിറക്കിയത്.

പട്ടിക പ്രകാരം കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായേക്കും. ശ്രീധരൻപിള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ശബരിമല കർമ്മസമിതിയാണ് സുരേന്ദ്രന് അനുകൂല നിലപാടെടുത്തത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയും മുതർന്ന നേതാവ് എംടി രമേശും പിന്മാറിയതായാണ് സൂചന. ശ്രീധരൻപിള്ള സ്ഥാനാർത്ഥിത്വത്തിനായി ശ്രമിച്ചത് എൻഎസ്എസ് പിന്തുണ ഉയർത്തിക്കാട്ടി. തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കുന്നതിൽ എൻഎസ്എസ് അതൃപ്തി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top