ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മായാവതി മത്സരിക്കില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബഹുജൻ സമാജ് പാർട്ടി അദ്ധ്യക്ഷ മായവതി അറിയിച്ചു. തിരഞെടുപ്പിൽ മായവതി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മായവതിയുടെ വെളിപെടുത്തൽ.

പാർട്ടിയുടെ മുഴുവൻ തെരഞ്ഞെടുപ്പ് ചുമതലയും ഏറ്റെടുക്കുന്നതനിനാൽ മത്സരിക്കുന്നില്ലെന്നാണ് മായാവതി വ്യക്തമാക്കിയത്. ഭാവിയിൽ മത്സരിക്കേണ്ട സാഹചര്യമുണ്ടായാൽ മത്സരിക്കാമെന്നും, തൽക്കാലം മത്സരിക്കേണ്ട സാഹചര്യമില്ലെന്നും മായവതി കൂട്ടിചേർത്തു. ഉത്തർപ്രദേശിൽ മായവതിയുടെ ബിഎസ്പി യും അഖിലേഷ് നയിക്കുന്ന എസ്പിയും സഖ്യമായാണ് തിരഞെടുപ്പിൽ മത്സരിക്കുന്നത്.

Read Also : ബിജെപിയെ ഞങ്ങള്‍ നേരിട്ടോളാം; കോണ്‍ഗ്രസ് ആശയക്കുഴപ്പം ഉണ്ടാക്കരുതെന്ന്‌ അഖിലേഷും മായാവതിയും

ഉത്തർപ്രദേശിൽ ബിജെപിയെ പരാജയപ്പെടുത്താൻ എസ്പി-ബിഎസ്പി സഖ്യത്തിന് ശക്തിയുണ്ടെന്ന് നേരത്തെ മായാവതി പറഞ്ഞിരുന്നു. കോൺഗ്രസ് ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കരുത്. യുപിയിലെ എല്ലാ സീറ്റുകളിലും കോൺഗ്രസ് മൽസരിക്കണം.യുപിയിൽ കോൺഗ്രസുമായി സഹകരിക്കില്ല. എസ്പിബിഎസ്പിആർഎൽഡി സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താനുള്ള ശക്തിയുണ്ടെന്നും മായാവതി ട്വിറ്ററിൽ കുറിച്ചിരുന്നു.

എസ്പിബിഎസ്പിആർഎൽഡി സഖ്യത്തിലെ പ്രമുഖർ മൽസരിക്കുന്ന ഏഴു സീറ്റുകളിൽ മൽസരിക്കില്ലെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എസ്പിബിഎസ്പിആർഎൽഡി സഖ്യത്തിലെ പ്രമുഖർ മൽസരിക്കുന് സീറ്റുകളാണ് കോൺഗ്രസ് ഒഴിച്ചിട്ടത്. അതേസമയം സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലി, രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠി എന്നിവിടങ്ങളിൽ മത്സരിക്കില്ലെന്നു എസ്പിബിഎസ്പി സഖ്യം വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top