ബിജെപിയെ ഞങ്ങള്‍ നേരിട്ടോളാം; കോണ്‍ഗ്രസ് ആശയക്കുഴപ്പം ഉണ്ടാക്കരുതെന്ന്‌ അഖിലേഷും മായാവതിയും

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിലെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ എസ്പി,ബിഎസ്പി നേതാക്കള്‍ രംഗത്തെത്തി. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ തങ്ങളുടെ സഖ്യത്തിന് സാധിക്കുമെന്നും ഇതിനുള്ളില്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കരുതെന്നും എസ്പി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി.

കോണ്‍ഗ്രസുമായി യാതൊരു വിധ സഖ്യവുമില്ലെന്നും ഉത്തര്‍പ്രദേശില്‍ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നുമായിരുന്നു ബിഎസ്പി നേതാവ് മായാവതിയുടെ പ്രതികരണം. പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളാണ് ഇതെല്ലാമെന്നും ഇത്തരം ശ്രമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കബളിപ്പിക്കപ്പെടരുതെന്നും മായാവതി പറഞ്ഞു. എസ്പി,ബിഎസ്പി,ആര്‍എല്‍ഡി സഖ്യത്തിലെ പ്രമുഖര്‍ മത്സരിക്കുന്ന ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ഇന്നലെ അറിയിച്ചിരുന്നു.

Read Also: യു.പി യില്‍ പ്രത്യുപകാരം; എസ്പി-ബിഎസ്പി സഖ്യത്തിലെ പ്രമുഖര്‍ക്കെതിരെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളില്ല

രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സ്ഥിരമായി മത്സരിച്ചുവരുന്ന അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് എസ്പി-ബിഎസ്പി സഖ്യം നേരത്തെ  പ്രഖ്യാപിച്ചിരുന്നു. ഇതിന് പകരമായാണ് സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന 7 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരം ഒഴിവാക്കിയത്. എന്നാല്‍ ഇതോടെ കോണ്‍ഗ്രസും സഖ്യത്തില്‍ ചേര്‍ന്നതായുള്ള തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ തള്ളി എസ്പി-ബിഎസ്പി നേതാക്കള്‍ ഇന്ന് രംഗത്തു വന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top