യു.പി യില്‍ പ്രത്യുപകാരം; എസ്പി-ബിഎസ്പി സഖ്യത്തിലെ പ്രമുഖര്‍ക്കെതിരെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളില്ല

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിലെ പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ്. എസ്പി- ബിഎസ്പി സഖ്യവുമായി തെരഞ്ഞെടുപ്പ് ധാരണയില്ലെന്നും എന്നാല്‍ ഏഴ് സീറ്റുകള്‍ ഒഴിച്ചിടുകയാണെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബര്‍ അറിയിച്ചു. മുലായം സിങ് യാദവ്, മരുമകള്‍ ഡിംപിള്‍യാദവ്, മായാവതി തുടങ്ങിയ പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന 7 സീറ്റുകളിലാണ്‌ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിച്ചു വരുന്ന ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് എസ്പി-ബിഎസ്പി സഖ്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പകരമായാണ് എസ്പി-ബിഎസ്പി സഖ്യത്തിലെ പ്രമുഖര്‍ക്കെതിരെ മത്സരം വേണ്ടെന്ന് കോണ്‍ഗ്രസും തീരുമാനമെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top