മതനിരപേക്ഷത സംരക്ഷിക്കാൻ കോൺഗ്രസ് എന്താണ് ചെയ്തത് : മുഖ്യമന്ത്രി

മതനിരപേക്ഷത സംരക്ഷിക്കാൻ കോൺഗ്രസ് എന്താണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്നും വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റെതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബിജെപിയിലേക്ക് നേതാക്കളെയും അണികളെയും റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായി കോൺഗ്രസ് മാറി. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആർഎസ്എസിനെ വിമർശിക്കാറില്ല.

Read Also : കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം നീട്ടിയ തീരുമാനം ഉത്തരവായി ഇറങ്ങിയില്ല : ചീഫ് സെക്രട്ടറിയെ വിമർശിച്ച് മുഖ്യമന്ത്രി

ബിജെപിയിൽ ചേരാൻ തീരുമാനിച്ച ചില കോൺഗ്രസ് നേതാക്കളെ വാഗ്ദാനങ്ങൾ നൽകി തിരിച്ചെത്തിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മൾ തിരഞ്ഞെടുക്കുന്നയാൾ നിലപാടുള്ളയാളായിരിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top