ജേക്കബ് തോമസ് ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാവും

jacob thomas

മുന്‍ ഡിജിപി ജേക്കബ് തോമസ് ലോക്സഭാ ഇലക്ഷനില്‍ മത്സരിക്കും. ചാലക്കുടിയില്‍ ട്വന്റി-20സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക. ഒന്നരവര്‍ഷത്തോളം സര്‍വ്വീസ് ബാക്കി നില്‍ക്കെയാണിപ്പോള്‍ ജേക്കബ് തോമസ് മത്സരിക്കാനിറങ്ങുന്നത്. ട്വന്റി 20യുമായി ഇത് സംബന്ധിച്ച സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മത്സരിക്കാനുള്ള സന്നദ്ധത ജേക്കബ് തോമസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചമാത്രമേ ഉണ്ടാകൂ. സ്വയം വിരമിക്കല്‍ എടുത്താവും ജേക്കബ് തോമസ് മത്സരിക്കാനിറങ്ങുക എന്നാണ് സൂചന.

1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അഴിമതിയ്ക്ക് എതിരെ പോരാടുന്നതിനാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്നാണ് ജേക്കബ് തോമസ് വ്യക്തമാക്കിയത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top