Advertisement

ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാകും

March 21, 2019
Google News 1 minute Read
MERCY KUTTAN

ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാകും. കൗണ്‍സില്‍ പ്രസിഡന്റായി കായികതാരത്തെ തന്നെ പരിഗണിക്കണമെന്ന കായികമന്ത്രി ഇ പി ജയരാജന്റെ നിലപാടിനെ തുടര്‍ന്നാണ് തീരുമാനം. നിലവിലെ പ്രസിഡന്റ് ടി പി ദാസന്‍ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് മേഴ്‌സിക്കുട്ടനെ ഈ സ്ഥാനത്തേക്ക് തീരുമാനിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റായി  ഒ കെ വിനീഷിനെയാണ് പരിഗണിക്കുന്നത്.

Read Also; ഐ എം വിജയനും ബീന മോളും സ്‌പോട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍

ഈ മാസം 25 ന് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്ത് കായികതാരം വേണമെന്ന ഇ പി ജയരാജന്റെ ആവശ്യം പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു.ഐ എം വിജയനും ബീന മോളും ഉള്‍പ്പെടെയുള്ളവരെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

വോളിബോള്‍ താരം കപില്‍ദേവ്, ബോക്‌സിങ്ങ് താരം കെ സി ലേഖ എന്നിവരെയും കായികമേഖലയില്‍ നിന്ന് നിശ്ചയിച്ചിരുന്നു. ഫുട്‌ബോള്‍ പരിശീലകന്‍ വിക്ടര്‍ മഞ്ഞില, അത്‌ലറ്റിക്‌സ് പരിശീലകന്‍ പി പി തോമസ് എന്നിവരെ പരിശീലനരംഗത്തു നിന്നും കൗണ്‍സിലിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here