ഇറ്റലിയില്‍ 51 വിദ്യാര്‍ത്ഥികളുമായി പോയ ബസിന് തീയിട്ടു

italy bus

51 വിദ്യാര്‍ത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂൾ ബസിന് തീയിട്ടു. ബസ് ഡ്രൈവര്‍ തന്നെയാണ് തീയിട്ടത്.   തീപടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് പൊലീസെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി.സെനഗലിൽ നിന്ന് കുടിയേറി ഇറ്റാലിയൻ പൗരത്വമെടുത്ത ഡ്രൈവറാണ് തീയിട്ടത്. ബസിന് തീയിടും മുമ്പ് ഇയാള്‍ ചില കുട്ടികളെ ബസില്‍ കെട്ടിയിടുകയും ചെയ്തു.  ഇറ്റലിയുടെ അഭയാര്‍ത്ഥിനയത്തിൽ പ്രതിഷേധിച്ചാണ് ഡ്രൈവര്‍ ബസിന് തീയിട്ടത്. ബസിലുണ്ടായിരുന്ന കുട്ടികളിലൊരാൾ മാതാപിതാക്കളെ വിവരമറിയച്ചതോടെ പോലീസ് ഉടന്‍ കുതിച്ചെത്തി  തീ അണയ്ക്കുകയായിരുന്നു.

ഏതാനും കുട്ടികൾക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടതൊഴികെ മറ്റ് അപായങ്ങളില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top