Advertisement

രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

March 22, 2019
Google News 0 minutes Read

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുളള അഭിപ്രായഭിന്നത കോണ്‍ഗ്രസ് വിടാന്‍ ജിതിന്‍ പ്രസാദയെ പ്രേരിപ്പിക്കുന്നതായാണ് വിവരം. ഉത്തര്‍പ്രദേശിലെ ധൗരാഹ്‌റ മണ്ഡലത്തില്‍ ജിതിന്‍ പ്രസാദ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും സൂചനയുണ്ട്.

രണ്ട് തവണ കോണ്‍ഗ്രസ് എംപിയായിരുന്ന ജിതിന്‍ പ്രസാദ രാഹുല്‍ ഗാന്ധിയുടെ അടുത്ത ആളായിട്ടാണ് അറിയപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ സീതാപൂര്‍, ലാക്കിംപൂര്‍ഖേരി ജില്ലകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജിതിന്‍ പ്രസാദയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നത്. ഇവിടെ പാര്‍ട്ടി ടിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് താനുമായി നേതൃത്വം ചര്‍ച്ച ചെയ്യാതിരുന്നതില്‍ ജിതിന്‍ പ്രസാദ അതൃപ്തനാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന പേരുകളില്‍ ജിതിന്‍ പ്രസാദയ്ക്ക് മുന്‍ തൂക്കമുണ്ട്. നിലവില്‍ രാജ് ബാബ്ബറാണ് ഈ സ്ഥാനം കൈകാര്യം ചെയ്യുന്നത്. സീതാപൂര്‍, ഖേരി ലോക്‌സഭ മണ്ഡലങ്ങളില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ ജിതിന്‍ പ്രസാദ രോഷത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here