Advertisement

ഷോപ്പിയാനില്‍ ഒരു ഭീകരനെ വധിച്ചു

March 22, 2019
Google News 0 minutes Read
indian army

ഷോപ്പിയാനില്‍ ഇന്ത്യന്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മൂന്ന് ഭീകരരാണ് ഒളിച്ചിരിക്കുന്നത്. ഇവരില്‍ ഒരാളെയാണ് സൈന്യം വധിച്ചത്. പ്രദേശത്ത് സൈന്യം തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

ഇന്നലെ സോപോറിലും ആക്രമണം ഉണ്ടായിരുന്നു.  സിആർപിഎഫ്  ജവാന്മാർക്ക് നേരെ  ഭീകരർ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.  രണ്ടു തവണയായി ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികനും ജമ്മു കശ്മീരിൽ നിന്നുള്ള രണ്ട് പൊലീസുദ്യോഗസ്ഥർക്കും പരിക്കേറ്റു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here