ബാബു ആന്റണി ഹോളിവുഡിലേയ്ക്ക്; ചിത്രീകരണ വീഡിയോ കാണാം

ബാബു ആന്റണി ഹോളിവുഡിലേയ്ക്ക്. ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആൻഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. വാറൻ ഫോസ്റ്റർ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആൻഡ് ബ്ലഡ് ഒരു ആക്ഷൻ ചിത്രമാണ്. റോബർട്ട് ഫർഹാം, കൈന മകോയ്, ഡാർവിൻ മെഡീറോ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.

റോബർട്ട് ഫർഹാമിന്റെ സുഹൃത്തായാണ് ബാബു ആന്റണി വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎസിൽ പുരോഗമിക്കുകയാണ്. ഭരതൻ സംവിധാനം ചെയ്ത ചിലമ്പിലൂടെയാണ് ബാബു ആന്റണി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വില്ലൻ കഥാപാത്രങ്ങളേയും നായക കഥാപാത്രങ്ങളേയും അവതരിപ്പിച്ച ബാബു ആന്റണി ആക്ഷൻ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ ഇരിപ്പിടം നേടിയത്.

ഭരതൻ സം‌വിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു. വൈശാലി, സായാഹ്നം, അപരാഹ്നം എന്നിവ പ്രധാന ചിത്രങ്ങളാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top