Advertisement

ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍

March 22, 2019
0 minutes Read

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ നാലരയോടെയാണ് ആക്രമണം ഉണ്ടായത്. ഷോപ്പിയാനിലെ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാ സേന വളഞ്ഞതിനെ തുടര്‍ന്നു ഭീകരര്‍ ആക്രമിക്കുകയായിരുന്നു. സൈന്യത്തിന് നേരെ ഭീകരര്‍ വെടിവെച്ചു.  സ്ഥലത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാൻ ജില്ലയിലെ ഇമാം ഷഹാബ് മേഖലയിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരം കിട്ടിയതിനെത്തുടർന്നാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്.  മൂന്ന് ഭീകരർ വീട്ടിനുള്ളിലുണ്ടെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top