മൂന്നാറിലെ അനധികൃത നിര്‍മ്മാണം; പഞ്ചായത്ത് തന്നെ നിയമം ലംഘിച്ചാല്‍ പിന്നെ ആര് അനുസരിക്കുമെന്ന് ഹൈക്കോടതി

മൂന്നാറിലെ അനധികൃത ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തില്‍ പഞ്ചായത്തിനെതിരെ നടപടി എടുക്കണമെന്ന് ഹൈക്കോടതി. അനധികൃത കെട്ടിട നിര്‍മ്മാണത്തില്‍ സബ്ബ് കളക്ടര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ നീക്കണമെന്ന ഹര്‍ജിയാണ് കോടതിയെ ചൊടിപ്പിച്ചത്. ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ ഉത്തരവുള്ള കാര്യം അറിഞ്ഞില്ലേയെന്ന് ചോദിച്ച കോടതി തദ്ദേശസ്ഥാപനം തന്നെ ഉത്തരവ് ലംഘിച്ചാല്‍ പിന്നെ ആര് അനുസരിക്കുമെന്നും ചോദിച്ചു.
അതേസമയം വിവാദ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം അനധികൃതമാണെന്ന് സര്‍ക്കാരും വ്യക്തമാക്കി. ദേവികുളം സബ് കളക്ടര്‍ രേണു എസ് രാജിനെ എസ്.രാജേന്ദ്രന്‍ എംഎല്‍എ പൊതുമധ്യത്തില്‍ അപമാനിച്ചതിലൂടെ ശ്രദ്ധേയമായതാണ് മൂന്നാര്‍ അനധികൃത ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം. കെട്ടിടത്തിന്റെ പണി നിര്‍ത്തി വയ്ക്കണമെന്ന സബ്ബ്കളക്ടറുടെ സ്റ്റോപ്പ് മെമ്മോ റദ്ദാക്കണമെന്ന മൂന്നാര്‍ പഞ്ചായത്തിന്റെ പുതിയ ഹര്‍ജിയാണ് ഇന്ന് കോടതിയില്‍ വിമര്‍ശനം ഏറ്റുവാങ്ങിയത്.
Read Also; സബ്ബ് കളക്ടര്‍ക്കെതിരായ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രന്‍ എംഎല്‍എ
മൂന്നാര്‍ മുതിരപുഴ ആറിന് സമീപം 50 അടി ചുറ്റളവില്‍ നിര്‍മാണം പാടില്ലെന്ന ഉത്തരവ് ലംഘിച്ചാണ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചും അനധികൃത നിര്‍മ്മാണം തുടര്‍ന്നു. ഇത് തടയാനെത്തിയ റവന്യൂ സംഘത്തെ എസ് രാജേന്ദ്രന്‍ എം.എല്‍.എ മടക്കി അയച്ചു. ഇതിനിടെ സബ് കളക്ടര്‍ രേണു രാജിനെതിരെ എം.എല്‍.എ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു. ഇതു സംബന്ധിച്ച് സബ് കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും എം.എല്‍.എയ്ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here