Advertisement

മുനമ്പത്ത് നടന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് ഹൈക്കോടതി

March 22, 2019
Google News 1 minute Read
munambam

മുനമ്പത്ത് നടന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് ഹൈക്കോടതി. പ്രഥമ ദൃഷ്ട്യാ മനുഷ്യക്കടത്ത് തന്നെയാണ് ഇതെന്നാണ് കോടതി ഇപ്പോള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കേണ്ട വിഷയമാണിതെന്നും കോടതി വ്യക്തമാക്കി.  കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.

മനുഷ്യരെ കടത്തിയതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചു. മുനമ്പത്തേത് മനുഷ്യക്കടത്ത് അല്ലെന്നും അത് അനധികൃത കുടിയേറ്റമാണെന്നായിരുന്നു കേരളാ പോലീസിന്റെ നിലപാട്.  ആളുകളെ കൊണ്ട് പോയത് അവയവം എടുക്കാനോ, രാജ്യത്തിന് എതിരെ യുദ്ധം ചെയ്യാനോ ആയിക്കൂടേയെന്നും കോടതി ചോദിച്ചു. മനുഷ്യക്കടത്തിനുള്ള ചുമത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ ബോധ്യപ്പെടുത്തി.  കേസ് ഈ മാസം 25ലേക്ക് മാറ്റി.

ReadAlso: മുനമ്പംവഴി നടന്നത് മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റമെന്ന് പൊലീസ്

മുനന്പം മനുഷ്യക്കടത്തുകേസിൽ മുഖ്യഇടനിലക്കാരൻ സെൽവനടക്കം ആറുപേരാണ് പിടിയിലായിരിക്കുന്നത്.  രാജ്യം വിട്ടവർ എവിടേക്കാണ് പോയതെന്നത് സംബന്ധിച്ച് സൂചനകളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണം പരിതാപകരമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ വിമർശനം.

ചെന്നൈ തിരവള്ളൂരിൽ നിന്നാണ് മുഖ്യ ഇടനിലക്കാരൻ സെൽവനടക്കം ആറുപേരെ പൊലീസ് പിടികൂടിയത്. ഇവരെ മുനമ്പത്ത് എത്തിച്ച് ചോദ്യം ചെയ്യുകയാണ്. മുഖ്യ പ്രതി ശ്രീകാന്തനൊപ്പം വിദേശത്തേക്ക് പോകുന്നതിനായി ആളുകളെ സംഘടിപ്പിച്ചതും ബോട്ടുവാങ്ങിയതും സെൽവനും കൂടി ചേർന്നായിരുന്നു. ഓസ്ട്രേലിയക്ക് എന്നുപറഞ്ഞാണ് സംഘം ഇവിടെനിന്ന് പോയതെന്നും പക്ഷേ എവിടെയെത്തിയെന്ന് അറിയില്ലെന്നുമാണ് ഇയാളുടെ മൊഴി.
ReadAlso: മുനമ്പം മനുഷ്യക്കടത്ത്; അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറാത്തതെന്തെന്ന് ഹൈക്കോടതി
തന്റെ നാലു മക്കളും സംഘത്തിനൊപ്പം പോയിട്ടുണ്ട്. 5 മാസത്തെ ആസൂത്രത്തണത്തിനൊടുവില്‍ 100 പേരെയാണ് ബോട്ടിലയച്ചത്.  നേരത്തെ അറസ്റ്റിലായ ബോട്ടുടമ അനിൽകുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു പരാമർശം. പ്രഥമ ദൃഷ്ടാതന്നെ മനുഷ്യക്കടത്താണിത്. മാസങ്ങൾ കഴിഞ്ഞിട്ടും എവിടേക്കാണ് ഇവർപോയതെന്ന് കൃത്യമായി പറയാൻ പൊലീസിന് ഇപ്പോഴും കഴിയുന്നില്ല. മനുഷ്യക്കടത്ത് കുറ്റം കൂടി പ്രതികൾക്കുമേൽ ചുമത്തുമെന്നും ആവശ്യമെങ്കിൽ അന്വേഷണസംഘം വിദേശത്ത്പോയി അന്വേഷിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. അവയവ വ്യാപാരമോ രാജ്യരക്ഷാ രഹസ്യങ്ങളുടെ ചോർത്തലോ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി സർക്കാരിനോട് നിര്‍ദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here