അഞ്ച്കുന്നിൽ കർഷകന്റെ വീട് ജപ്തി ചെയ്ത സംഭവം; കർഷക കോൺഗ്രസ് ബാങ്ക് ഓഫ് ഇന്ത്യയുടെ കല്പറ്റ ശാഖ പ്രതീകാത്മകമായി ജപ്തി ചെയ്തു

സർഫാസി ആക്ട് പ്രകാരം വയനാട് അഞ്ച്കുന്നിൽ കർഷകന്റെ വീട് ആളില്ലാത്ത സമയത്ത് ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് നേതൃത്വത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കല്പറ്റ ശാഖ പ്രതീകാത്മകമായി ജപ്തി ചെയ്തു. ജീവനക്കാർ എത്തുന്നതിന് മുൻപേ ബാങ്കിലെത്തിയാണ് ജപ്തി ചെയ്തത്.
പുത്തന്‍ വീട് പ്രമോദിന്റെ വീടാണ് കഴിഞ്ഞ വ്യാഴാഴ്ച ആളില്ലാത്ത സമയത്ത് ബാങ്ക് അധികൃതര്‍ എത്തി ജപ്തി ചെയ്തത്. ബാങ്ക് ഓഫ് ഇന്ത്യയുടെ കല്‍പ്പറ്റ ശാഖയില്‍ നിന്ന് 15ലക്ഷം രൂപ വായ്പയില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ബാങ്ക് അധികൃതര്‍ ഫോണിലാണ് പ്രമോദിനെ ജപ്തി വിവരം അറിയിച്ചത്. 2005 ലാണ് പ്രമോദ് ബിസിനസ് ലോണായി 15ലക്ഷം രൂപ എടുത്തത്. തുക ഒന്നിച്ച് അടയ്ക്കണം എന്നായിരുന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയത്. ഇതെ തുടര്‍ന്ന് ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല. ഹൈക്കോടതി തുക തവണകളായി അടയ്ക്കാന്‍ ഉത്തരവിട്ടെങ്കിലും സാമ്പത്തിക ബാധ്യത കാരണം തിരിച്ചടവ് മുടങ്ങുകയായിരുന്നു. അതിന് പിന്നാലെയാണ് സര്‍ഫാസി നിയമപ്രകാരം വീട് ജപ്തി ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here