കുഴൽക്കിണറിൽ വീണ ഒന്നര വയസുകാരനെ 48 മണിക്കൂറിനുശേഷം സൈന്യം രക്ഷപ്പെടുത്തി

48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ 68 അടി താഴ്ചയുള്ള കുഴൽക്കിണറിൽവീണ ഒന്നര വയസുള്ള കുട്ടിയെ രക്ഷിച്ചു. ഹരിയാനയിലെ ഹിസാറിൽ ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി അപകടത്തിൽപ്പെട്ടത്.
ഒന്നര വയസുകാരനായ നദീം ഖാൻ മറ്റുകുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുഴൽക്കിണറിൽ വീണത്.
Read Also : 200 അടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയെ 16 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി
‘സൈനികരും നാട്ടുകാരും ചേർന്ന് സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. കുട്ടി സുരക്ഷിതമായിരിക്കുന്നു. നേരത്തെ തയാറാക്കിയിരുന്ന ആംബുലൻസിൽ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ കുട്ടിയുടെ ആരോഗ്യം പരിശോധിച്ചുവരുകയാണ്.’ ഹിസാർ ഡി.എസ്.പി.ജോഗീന്ദർ സിങ് പറഞ്ഞു.
ദേശീയ ദുരന്തനിവാരണ സേനയുടേയും സൈന്യത്തിന്റേയും നാട്ടുകാരുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു 48 മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here