Advertisement

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക: പത്തനംതിട്ടയില്‍ ആരെന്ന് ഇന്നറിയാം

March 22, 2019
Google News 1 minute Read
bjp

ബിജെപിയുടെ പത്തനംതിട്ട സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. പാര്‍ട്ടി രണ്ടാം സ്ഥാനാർത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കുന്നുണ്ട്. ഇന്നലെ ഇടം നേടാതെ പോയ പത്തനംതിട്ട ഇന്ന് പ്രഖ്യാപിക്കുന്ന ലിസ്റ്റിലുണ്ടാകുമെന്നാണ് സൂചന. സാങ്കേതിക കാരണങ്ങളാലാണ് പ്രഖ്യാപനം വൈകിയതെന്നാണ് വിശദീകരണം. പത്തനംതിട്ട സീറ്റിനെച്ചൊല്ലി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി തുടക്കം മുതലേ രംഗത്തുണ്ടായിരുന്നു. അതേ സമയം കോണ്‍ഗ്രസ് വിട്ടെത്തിയ ടോം വടക്കന്റെ പേരും സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം പിടിച്ചില്ല. ഒന്നാം സ്ഥാനാര്‍ത്ഥി പട്ടിക പ്രകാരം സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്

തിരുവനന്തപുരം-കുമ്മനം രാജശേഖരന്‍

ആറ്റിങ്ങല്‍-ശോഭ സുരേന്ദ്രന്‍

കൊല്ലം- കെ വി സാബു

ആലപ്പുഴ – കെ എസ് രാധാകൃഷ്ണന്‍

എറണാകുളം – അല്‍ഫോണ്‍സ് കണ്ണന്താനം

ചാലക്കുടി- എ എന്‍ രാധാകൃഷ്ണന്‍

പാലക്കാട്- സി കൃഷ്ണകുമാര്‍

കോഴിക്കോട് – പ്രകാശ് ബാബു

മലപ്പുറം – വി ഉണ്ണികൃഷ്ണന്‍

പൊന്നാനി- വി ടി രമ

വടകര – വി കെ സജീവന്‍

കണ്ണൂര്‍- സി കെ പത്മനാഭന്‍

കാസര്‍കോട്- രവീശ തന്ത്രി

അവസാന ഘട്ടം ഒഴിവാക്കിയതിൽ ദേശീയനേതൃത്വത്തെ ശ്രീധരൻപിള്ള അതൃപ്തി അറിയിച്ചിട്ടുണ്ട്. 182 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും വാരാണസിയില്‍ നിന്നു തന്നെ ജനവിധി തേടും. ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഗുജറാത്തിലെ ഗാന്ധിനഗറിലും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലഖ്‌നൗവിലും മത്സരിക്കും. എന്നാല്‍ അദ്വാനി ഇത്തവണ മത്സരത്തിനില്ല. ഇതില്‍ നേതാവിന് അതൃപ്തിയുണ്ട്. മുതിര്‍ന്ന നേതാക്കളെത്തി അദ്വാനിയെ അനുനയിപ്പിക്കുകയായിരുന്നു.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇത്തവണയും അമേഠിയില്‍ നിന്നു തന്നെയാണ് മത്സരിക്കുന്നത്. ഹേമമാലിനി മഥുരയിലും കിരണ്‍ റിജ്ജു അരുണാചല്‍ ഈസ്റ്റിലും മത്സരിക്കും. അതേ സമയം മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ പേര് ആദ്യഘട്ട പട്ടികയിലില്ല. അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗറില്‍ ഇത്തവണ അമിത്ഷായുടെ പേരാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here