പ്രതിപക്ഷം വീണ്ടും സേനയെ അപമാനിക്കുന്നു; ഇത് ജനങ്ങള്‍ ചോദ്യം ചെയ്യണമെന്നും മോദി

പുല്‍വാമ ഭീകരാക്രണത്തെപ്പറ്റിയുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം വീണ്ടും വീണ്ടും രാജ്യത്തിന്റെ സേനയെ അപമാനിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പ്രസ്താവനകളെ ജനങ്ങള്‍ ചോദ്യം ചെയ്യണമെന്നും നരേന്ദ്രമോദി പറഞ്ഞു. തീവ്രവാദികളെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്ന് വ്യക്തമായിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത് പുതിയ ഇന്ത്യയാണെന്നും തീവ്രവാദികള്‍ക്ക് പലിശ സഹിതം തിരിച്ചടി കൊടുത്തിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന്റെ ഇത്തരം കോമാളിത്തരങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും രാജ്യം ശക്തമായി സേനയ്‌ക്കൊപ്പം നിലകൊള്ളുമെന്നും മോദി ട്വിറ്ററില്‍ വ്യക്തമാക്കി.നേരത്തെ പാക്കിസ്ഥാനെ അനുകൂലിച്ചുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. പുല്‍വാമ പോലെയുള്ള ഭീകരാക്രമങ്ങള്‍ പലപ്പോഴും സംഭവിക്കുന്നതാണെന്നും ചിലര്‍ നടത്തുന്ന ആക്രമണങ്ങളുടെ പേരില്‍ പാകിസ്ഥാനെ പഴിചാരുന്നത് ശരിയല്ലെന്നുമാണ് സാം പിത്രോഡ പറഞ്ഞത്.

മുംബൈ ഭീകരാക്രമണം നടത്തിയത് 8 ഭീകരര്‍ ആണെന്നും അതിന്റെ പേരില്‍ പേരില്‍ പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും പിത്രോഡ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top