കടകംപള്ളിയെ കണ്ടത് ലൂസിഫറിനെ പറഞ്ഞറിയിക്കാനാകാത്ത വിധം സഹായിച്ചെന്ന് പൃഥ്വിരാജ്

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടത് ലൂസിഫറിനെ പറഞ്ഞറിയിക്കാനാകാത്ത വിധം സഹായിച്ചുവെന്ന് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിനാണ് പൃഥ്വിയുടെ മറുപടി. കടകംപള്ളിയെ കണ്ടത് കൊണ്ടാണ് കനകകുന്ന് കൊട്ടാരം ഷൂട്ടിംഗിനായി വിട്ട് കിട്ടിയതെന്നായിരുന്നു പൃഥ്വിയുടെ തമാശ കലര്‍ന്ന മറുപടി. സിനിമയുമായി ബന്ധപ്പെട്ട് മന്ത്രിയെ നേരിട്ട് കണ്ടത് സിനിമയെ സഹായിച്ചോ എന്നും ആ കൂടിക്കാഴ്ച എന്തിനായിരുന്നുവെന്നുമായിരുന്നു പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here