യുഎഇ ഓപ്പൺ അത്‌ലറ്റിക് മീറ്റ് ആംഡ് ഫോഴ്‌സ് ഓഫിസേഴ്‌സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്നു

അബുദാബി മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ യുഎഇ ഓപ്പൺ അത്‌ലറ്റിക് മീറ്റ് ആംഡ് ഫോഴ്‌സ് ഓഫിസേഴ്‌സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്നു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള 300 റോളം കുട്ടികളും മാതാപിതാക്കളും ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ പങ്കെടുത്തു.
യു എ.ഇ യിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള 300 റോളം കുട്ടികളും വിവിധ തൊഴിൽ മേഖലകളിൽനിന്നുള്ള കായികതാരങ്ങളും സമാജം അംഗങ്ങളും അണിനിരന്ന് വർണ്ണാഭമായ മാർച്ച് പാസ്റ്റോടെ രാവിലെ 10 മണിക്ക് അത്‌ലറ്റിക് മീറ്റ് ആരംഭിച്ചു. 6 വയസ്സു മുതൽ 18 വയസ്സുവരെയുള്ള ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം തരംതിരിച്ചായിരുന്നു മത്സരങ്ങൾ നടന്നത്.
ഫാമിലിക്കും 45 വയസ്സിനു മുകളിലുള്ളവർക്കും മത്സരങ്ങൾ ഉണ്ടായിരുന്നു. മത്സരത്തിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റും, മെഡലുകളും വിതരണം ചെയ്തു. കൂടാതെ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്‌കൂളിനും, കൂടുതൽ പോയിന്റ് നേടിയ സ്‌കൂളിനും, വ്യക്തികത ചാമ്പ്യൻ ഷിപ് നേടിയവർക്കും ട്രോഫികളും നൽകി. യു.എ.ഇ. എക്‌സ്‌ചേഞ്ച് ഇവന്റ് ഹെഡ് മാനേജർ ശ്രി . വിനോദ് നമ്പ്യാർ യു എ ഇ ഓപ്പൺ അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്തു. അബുദാബി മലയാളീ സമാജം പ്രസിഡന്റ് ശ്രീ. ടി.എ നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് , കായിക വിഭാഗം സെക്രട്ടറി ഉമ്മർ നാലകത്ത് , സമാജം മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here