കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ സംഘർഷം

കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ സംഘർഷാവസ്ഥ. ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാൻ എത്തിയതിനെത്തുടർന്നാണ് പ്രതിഷേധം.  ഓർത്തഡോക്സ് വൈദികനെ പളളിയിൽ കയറ്റില്ലെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്.
വൈദികനെ പള്ളിക്ക് മുന്നിൽ തടഞ്ഞു.  യാക്കോബായ വിഭാഗം വിശ്വാസികൾ പ്രതിഷേധിക്കുകയാണ്.  സ്ഥലത്ത് 200-ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

തന്റെ അമ്മയുടെ ഓര്‍മ്മദിവസമാണ് അതിനായുള്ള പ്രാര്‍ത്ഥനകള്‍ക്കും മറ്റുമായാണ് താന്‍ എത്തിയത്. പള്ളിയില്‍ പ്രവേശിച്ചേ പറ്റൂ എന്നാണ് റമ്പാന്റെ പക്ഷം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top