മുത്തങ്ങയിൽ ആറു കിലോ കഞ്ചാവ് പിടിച്ചു

eight and half kilogram cannabis seized

മുത്തങ്ങയിൽ ആറു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. തിരൂർ സ്വദേശികളാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം.  കാറിൽ കടത്തിയ കഞ്ചാവാണ് പിടിച്ചെടുത്തത്.  സനൽ (25) സജീഷ് (25) എന്നിവരാണ് പിടിയിലായത്.

ബംഗ്ളൂരുവിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടുവരുകയായിരുന്ന ആറു കിലോ കഞ്ചാവാണ് വാഹന പരിശോധനക്കിടെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ രാത്രിയിലാണ് വാഹന പരിശോധനക്കിടെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കാറിന്റെ ബംപറിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ബംഗ്ളുരൂവിൽ നിന്നും കോഴിക്കോട്ടേക്കാണ് കഞ്ചാവ് വിൽപ്പനക്കായി കൊണ്ടു പോകുന്നതെന്ന് ചോദ്യം ചെയ്യലിൽ പിടിയിലായവർ പറഞ്ഞതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.എം.മജു പറഞ്ഞു. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും എക്സൈസ്  കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിർത്തി വഴി ലഹരി വസ്തുക്കൾ സംസ്ഥാനത്തേക്ക് എത്താനുള്ള സാധ്യത മുന്നിൽ കണ്ട് കർശന പരിശോധനയാണ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top