പൊതുവേദിയില്‍ നയന്‍താരയെ അധിക്ഷേപിച്ച് നടന്‍ രാധാ രവി; ആ വൃത്തികെട്ടവനെതിരെ നടപടിയെടുക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് വിഘ്‌നേഷ് ശിവന്‍

പൊതു വേദിയില്‍ നയന്‍താരയെ അധിക്ഷേപിച്ച് നടന്‍ രാധാ രവി. നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് രാധാ രവിയുടെ വിവാദ പരാമര്‍ശം. പൊള്ളാച്ചി പീഡനത്തെ നിസാരവല്‍ക്കരിക്കുന്ന രീതിയിലും രാധാ രവി പരാമര്‍ശം നടത്തി. ഇത് വിവാദമായിരിക്കുകയാണ്.
നയന്‍താരയെ സൂപ്പര്‍താരങ്ങളായ രജനികാന്ത്, എംജിആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു രാധാ രവിയുടെ പരാമര്‍ശം. അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തമിഴ്‌നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കും എന്നതാണ്. തമിഴ് സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു, അതേസമയം തന്നെ തെലുങ്കില്‍ സീതയായും അഭിനയിക്കുന്നുണ്ട്. തന്റെ ചെറുപ്പകാലത്ത് കെ ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാമെന്നും രാധാ രവി പറഞ്ഞു.
പൊള്ളാച്ചി പീഡനം സംബന്ധിച്ച രാധാ രവിയുടെ പ്രതികരണം ഇങ്ങെയായിരുന്നു, ‘ഇപ്പോള്‍ എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ ഫോണുണ്ട്. അതുകൊണ്ട് എന്തും എവിടെയും വച്ച് ആളുകള്‍ക്ക് ഷൂട്ട് ചെയ്യാനാകും. വലിയ ക്യാമറയുടെ ആവശ്യമില്ല. പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നുവെന്നും കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകള്‍ മറ്റെന്തു കാണും.’
പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുന്ന രീതിയിലും രാധാ രവി പ്രതികരണം നടത്തി. ഈ കാലത്ത് ബിഗ് ബജറ്റ് സ്‌മോള്‍ ബജറ്റ് സിനിമകള്‍ തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകില്ല. ഒരു സ്‌മോള്‍ ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന പോലെയാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണ്. അതാണ് വ്യത്യാസമെന്നും രാധാ രവി പറയുന്നു.
#Radharavi on stage#KolaiyuthirKaalam Trailer launch #Nayanthara#KolaiyuthirKaalam #KolaiyuthirKaalamTrailer @EtceteraEntert1 @DoneChannel1 @rajshriofficial @thisisysr pic.twitter.com/u21PLfkuFN
— Thiyagu PRO (@PROThiyagu) March 23, 2019
രാധാ രവിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത അമര്‍മാണ് ഉയര്‍ന്നിരിക്കുന്നത്. വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുയരുന്ന ഈ വൃത്തികെട്ടവനെതിരെ നടപടിയെടുക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നത് കഷ്ടമാണെന്ന് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ ട്വീറ്റ് ചെയ്തു. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അയാള്‍ ഇനിയും അത്തരത്തില്‍ ചെയ്തുകൊണ്ടിരിക്കും. ബുദ്ധിശൂന്യര്‍ അത് കണ്ട് കൈയടിക്കുകയും ചിരിക്കുകയും ചെയ്യുന്നത് വേദനിപ്പിക്കുന്നുണ്ടെന്നും വിഘ്‌നേഷ് പറഞ്ഞു. ഗായിക ചിന്മയി, ശ്രീപദ ഉള്‍പ്പെടെയുള്ളവരും രാധാ രവിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Then it’s good to stay away from such events which don’t have any need but jus to give opportunities like this for jobless people to vomit ? some senseless , useless stuff on stage !
Anyways no one from Nadigar sangam or any sangam will take any action against him #Sad #state— Vignesh Shivan (@VigneshShivN) March 24, 2019
None of us had any idea that this event was going to take place for an incomplete film .. the actual producers or directors left the film few years back I guess! Inappropriate event wit unnecessary people sitting and knowing not what to speak ! If this is called promoting a movie
— Vignesh Shivan (@VigneshShivN) March 24, 2019
Clueless and helpless cos no one will support or do anything or take any action against that filthy piece of shit coming from a legendary family .. he keeps doing this to seek attention! Brainless !
Sad to see audience laughing& clapping for his filthy comments!
None of us— Vignesh Shivan (@VigneshShivN) March 24, 2019
കൊലയുതിര്‍ കാലം ട്രെയിലര്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here