വയനാട് സ്ഥാനാര്‍ത്ഥി തീരുമാനം ഇന്നുണ്ടാകില്ല; രാഹുല്‍ ഗാന്ധിയുടെ നിലപാടിന് കാത്ത് കെപിസിസി

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടാകില്ല. വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തിന് കാത്തിരിക്കുകയാണ് കെപിസിസി. മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി വന്നാല്‍ അത് തെരഞ്ഞെടുപ്പിന് കൂടുതല്‍ ഊര്‍ജം പകരുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം, രാഹുല്‍ വരുന്നമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആവേശത്തിലാണ് വയനാട് ഡിസിസി.
ഇന്നലെയാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചതായും സൂചനകളുണ്ടായിരുന്നു. മത്സരരംഗത്ത് നിന്ന് പിന്മാറുമെന്ന് ടി സിദ്ധിഖും വ്യക്തമാക്കിയിരുന്നു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഒന്നടക്കമുള്ള ആവശ്യം. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയോട് നേരിട്ടു സംസാരിച്ചിരുന്നു. മത്സരിക്കണമെന്ന് ഉമ്മന്‍ചാണ്ടിയും രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ മത്സരിക്കുന്നതിനെ പിന്തുണച്ച് വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here