വയനാട് ചീയമ്പത്ത് വനപാലകരെ ആക്രമിച്ച കടുവ കെണിയില്‍ കുടുങ്ങി

leopard

വയനാട് ചീയമ്പത്ത് വനപാലകരെ ആക്രമിച്ച കടുവയെ പിടികൂടി. വനം വകുപ്പ് കാട്ടിൽ സ്ഥാപിച്ച കൂട്ടിൽ ആണ് കടുവ വീണത്. ഇന്നലെ കടുവയുടെ ആക്രമണത്തിൽ വനപാലകർക്ക് പരിക്കേറ്റിരുന്നു. അഞ്ച് പേരെയാണ് കടുവ ആക്രമിച്ചത്. വനംവകുപ്പിലെ താത്കാലിക വാച്ചര്‍മാരായ ഷാജന്‍, രാജേഷ്, സുരേഷ്, ജയന്‍, ബാലന്‍ എന്നിവരെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഷാജന് ഗുരുതരമായി പരിക്കേറ്റിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top