വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; തണ്ടർബോൾട്ട് പരിശോധന നടത്തുന്നു

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തിരുനെല്ലി ഫോറസ്റ്റ് ഐബിക്ക് സമീപം 8 അംഗ മാവോയിസ്റ്റ് സംഘമെത്തിയതായാണ് റിപ്പോർട്ട്. തണ്ടർബോൾട്ടും പൊലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി മാവോയിസ്റ്റുകൾ മക്കി മലയിൽ  ഒന്നരമണിക്കൂർ ചിലവഴിച്ചിരുന്നു. ഇതിന് 24 മണിക്കൂറിനുള്ളിലാണ് തിരുനെല്ലി ഫോറസ്റ്റ് ഐബിക്ക് സമീപം സംഘം എത്തിയിരിക്കുന്നത്.
സംഘത്തിലുള്ളവർ ആയുധദാരികളായിരുന്നു .

Read Also : വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മജിസ്റ്റീരിയൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിറങ്ങി

മക്കി മലയിൽ എത്തിയ സംഘം ഇന്നലെ ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്തിരുന്നു. നാട്ടുകാരുമായി സംസാരിച്ച ശേഷം ഇവരോട് അരിയും സാധനങ്ങളും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ തവണയുണ്ടായി മാവോയിസ്റ്റ് ആക്രമണത്തിൽ മാവോവാദി സിപി ജെലിൽ കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തിൽ ശക്തമായ മറുപടി നൽകുമെന്നും, കൊലപാതകികൾക്ക് മാപ്പില്ലെന്നും മാവോയിസ്റ്റ് പോസ്റ്ററുകളിൽ പറയുന്നു.

കഴിഞ്ഞ ദിവസം വയനാട് വൈത്തിരിയിലെ റിസോർട്ടിലുണ്ടായ വെടിവയ്പ്പിൽ മാവോയിസ്റ്റ് സംഘാംഗ് സിപി ജലിൽ കൊല്ലപ്പെട്ടിരുന്നു. രാത്രി 9 മണിയോടെയാണ് വൈത്തിരി കോഴിക്കോട് റോഡിലെ ഉഭവൻ റിസോർട്ടിൽ മാവോയിസ്റ്റ് സംഘമെത്തുന്നത്.പണം ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റുകൾ 15 മിനിറ്റോളം റിസോർട്ടിൽ തുടർന്നു,നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് റിസോർട്ടിലെത്തിയ പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ നിറയൊഴിക്കുകയായിരുന്നു.തുടർന്ന് പോലീസും തിരികെ വെടിയുതിർക്കുകയും റിസോർട്ടിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയും ചെയ്തു. തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ പലതവണ വെടിവെപ്പുമുണ്ടായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top