കോട്ടയത്ത് നാലു പേർക്ക് സൂര്യാഘാതമേറ്റു

sunburn

കോട്ടയത്ത് നാലു പേർക്ക് സൂര്യാഘാതമേറ്റു.  കോട്ടയം മുട്ടമ്പലം സ്വദേശി ശേഖർ,  പട്ടിത്താനം സ്വദേശി തങ്കച്ചൻ, കുറുമുള്ളൂർ സ്വദേശി സജി ,ഉദയനാപുരം സ്വദേശി അരുൺ എന്നിവർക്കാണ് പൊള്ളലേറ്റത്. തെരഞ്ഞെടുപ്പു പ്രചരണത്തിനിടെയാണ് അരുണിന് സൂര്യാഘാതം ഏറ്റത്. ഉദയനാപുരം നാനാടത്ത് യു ഡി എഫിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടയിലാണ് സംഭവം. ബൂത്ത് പ്രസിഡന്റാണ് അരുണ്‍.  മുഖത്തിന്റെ വലതുഭാഗത്താണ് പൊള്ളലേറ്റത്. ഇയാളെ ഉടൻ പ്രവർത്തകർ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സൂര്യാഘാതം; കേരള പൊലീസിന്റെ മുന്നറിയിപ്പ് ‘ട്രോള്‍’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top