ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

എൻ ഡി എയുടെ സംസ്ഥാന നേതൃയോഗം ഇന്ന് തിരുവല്ലയിൽ ചേരും. ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള പ്രഖ്യാപനവും ഇന്നുണ്ടായേക്കും.  തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങൾ ചര്‍ച്ച ചെയ്യാനാണ് നേതൃയോഗം ചേരുന്നത്.   യോഗത്തിന് ശേഷം ബിഡിജെഎസ് സ്ഥാനാർത്ഥികളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ സീറ്റ് വിട്ടുനൽകണമെന്ന് ബിഡിജെഎസിനോട് ബിജെപി ആവശ്യപ്പെടാനും സാധ്യതയുണ്ട്.  എന്നാല്‍, വയനാട് സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ബിഡിജെഎസ് ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.  വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ തുഷാർ വെള്ളാപ്പള്ളിയെ സ്ഥാനാർത്ഥിയാകണമെന്നാണ് ബിഡിജെഎസിന്‍റെ നിലപാട്.

അതേസമയം കോണ്‍ഗ്രസിന്റെ 12ാമത് സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാട് ഇടംനേടിയിട്ടില്ല. തീരുമാനമെടുത്തിട്ടില്ലെന്നാണ് കോൺഗ്രസ് പ്രതികരണം.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top