ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
മാവേലിക്കര -തഴവ സഹദേവന്‍
ആലത്തൂര്‍ – ടിവി ബാബു
ഇടുക്കിയില്‍- ബിജു കൃഷ്ണന്‍ എന്നിവരെയാണ് പ്രഖ്യാപിച്ചത്. തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ത്ഥിയുടെ പേരുകള്‍ പ്രഖ്യാപിച്ചത്. എന്റെ സ്ഥാനാര്‍ത്ഥിത്വം ഞാനല്ല പ്രഖ്യാപിക്കേണ്ടതെന്നും രണ്ട് ദിവസത്തിനകം വയനാട്, തൃശ്ശൂര്‍ മണ്ഡലങ്ങളിലെ പ്രഖ്യാപനം ഉണ്ടാകുമെന്നും തുഷാര്‍ വ്യക്തമാക്കി. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ അറിഞ്ഞ ശേഷം പ്രഖ്യാപിക്കും. ചിലപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവും അവിടെ മത്സരിക്കുക. എന്‍ഡിഎ ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുക എന്നതാണ് ഉദ്ദേശം. സീറ്റുകളുടെ എണ്ണം വിഷയമല്ലെന്നും തുഷാര്‍ വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ എവിടെവേണമെങ്കിലും മത്സരിക്കാന്‍ തയ്യാറാണെന്നും തുഷാര് പറഞ്ഞു.
ബിഡിജെഎസിനേയും എസ്എന്‍ഡിപിയേയും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടെന്നും ഇപ്പോള്‍ പ്രഖ്യാപിച്ച ഈ സ്ഥാനാര്‍ത്ഥികളില്‍ പലരും ഈഴവ സമുദായത്തില്‍പ്പെടുന്നവരുമല്ലെന്നും തുഷാര്‍ പറഞ്ഞു. എവിടെയാണ് മത്സരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ തുഷാര്‍ വ്യക്തമാക്കിയില്ല. തൃശ്ശൂരും വയനാടും എനിക്ക് മാനസികമായി അടുപ്പമുള്ള സ്ഥലങ്ങളാണ്. രണ്ടിടങ്ങളില്‍ ഒരിടത്ത് മത്സരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here