ശാരദ ചിട്ടി തട്ടിപ്പ് കേസ്; രാജീവ് കുമാറിനെതിരെയുള്ള സിബിഐ കണ്ടെത്തലുകൾ അതീവ ഗുരുതരമെന്ന് സുപ്രീം കോടതി

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത സിറ്റി പോലീസ് കമ്മീഷണർ രാജിവ് കുമാറിനെതിരെയുള്ള സിബിഐ കണ്ടെത്തലുകൾ അതീവ ഗുരുതരമെന്ന് സുപ്രീം കോടതി. പത്ത് ദിവസത്തിനകം കൂടുതൽ വിവരങ്ങൾ ഉൾപെടുത്തി തുടർ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സി ബി ഐ ക്ക് നിർദേശം നൽകി. സി ബി ഐ റിപ്പോർട്ട് സമർപ്പിച്ച് ഏഴ് ദിവസത്തിനകം സംഭവത്തിൽ മറുപടി നൽകാൻ രാജിവ് കുമാറിനോടും കോടതി നിർദേശിച്ചിട്ടുണ്ട്.
സിബിഐ സമർപ്പിച്ച സ്ഥിതി വിവര റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് അതീവ ഗുരുതരമെന്ന് സുപ്രീം കോടതി വിലയിരുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ചൻ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗം ബഞ്ചിൻറേതാണ് നീരിക്ഷണം. മുദ്രവച്ച കവറിലാണ് സി ബി ഐ റിപ്പോർട്ട് സമർപ്പിച്ചത്. അത് കൊണ്ട് തന്നെ എതിർകക്ഷിയുടെ വാദം കേട്ട ശേഷമേ എന്തെങ്കിലും ഉത്തരവിറക്കാനാവു എന്നും കോടതി പറഞു. രാജീവ് കുമാറിനും മറ്റ് പ്രതികൾക്കും മറപടി നൽകാനും കോടതി സമയം അനുവദിച്ചിട്ടുണ്ട്. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ ഉന്നതര രക്ഷിക്കാനായി തെളിവുകൾ നശിപ്പിച്ചുവെന്നതാണ് രാജിവ് കുമാറിനെതിരെ സി ബി ഐ ആരോപിച്ചിരിക്കുന്ന കുറ്റം.
Read Also : ശാരദ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിന്‍റെ ചോദ്യം ചെയ്യുന്നത് പൂർത്തിയായി
സംഭവത്തിൽ രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതിനായി കൊൽക്കത്തയിലെത്തിയ സിബിഐ സംഘത്തെ ബംഗാൾ പോലീസ് തടഞത് വിവാദമായിരുന്നു. സംഭവം മുഖ്യമന്ത്രി മമതാ ബാനർജി യുടെ നേതൃത്ത്വത്തിൽ സംസ്ഥാന സർക്കാരം കേന്ദ്ര സർക്കാരും തമ്മിൽ പരസ്യമായ ഏറ്റുമുട്ടലുകൾക്ക് വഴിവച്ചു. തുടർന്ന് സുപ്രിം കോടതി രാജിവ് കുമാറിനോട് സി ബി ഐ അന്വേഷണവുമായി സഹകരിക്കാൻ നിർദേശിക്കുകയായിരുന്നു. അഞ്ച് ദിവസത്തോളം ഡെറാഡൂണിലെ സി ബി ഐ ആസ്ഥാനത്ത് വച്ച് രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here