പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയ്‌ക്കെതിരായ ഹർജി; തിരഞ്ഞെടുപ്പ് കമ്മീഷൻ നിർമാതാക്കൾക്ക് നോട്ടിസ് അയച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിനെതിരെ മുംബൈ ഹൈക്കോടതിയിൽ ഹർജി. സംഭവത്തിൽ വിശദീകരണം ചോദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർമാതാക്കൾക്ക് നോട്ടിസ് അയച്ചു.
ചിത്രത്തിൻറെ റിലീസ് നീട്ടി വെക്കണമെന്നാവശ്യപെട്ടാണ് ഹർജി സമർപ്പിച്ചത്. ചിത്രത്തിൻറെ ട്രെയ്‌ലറുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപെട്ടിട്ടുണ്ട്.
Read Also : നരേന്ദ്ര മോദി ട്രെയിലർ പുറത്ത് ; വീഡിയോ
ഏപ്രിൽ 5നാണ് പിഎം നരേന്ദ്ര മോദിയുടെ റിലിസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രം പുറത്ത ഇറങ്ങുന്നത് തിരഞെടുപ്പ് ചട്ട ലംഘനമാണെന്നാരോപിച്ച് കോൺഗ്രസ്സ് ഇന്നലെ തിരഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.
ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേരി കോം, സരബ്ജിത്ത് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് ഒമംഗ് കുമാർ. മോദിയുടെ 64 വർഷം നീണ്ട ജീവിതം, ബാല്യം മുതൽ തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. സുരേഷ് ഒബറോയ്, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, എന്നിവർ ചേർന്ന് ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോ, ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് പിഎം നരേന്ദ്ര മോദി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here