ഐപിഎല്ലിൽ ചെന്നൈയ്ക്ക് 148 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർകിങ്‌സിന് 148 റൺസ് വിജയലക്ഷ്യം. ടോസ് നേടി ഈ സീസണിലെ ആദ്യ ഹോം മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 6 വിക്കറ്റ് നഷ്ടത്തിലാണ് 147 റൺസെടുത്തത്. ശിഖർ ധവാന്റെ അർധസെഞ്ച്വറി (51) യാണ് ഡൽഹിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ചെന്നൈ നിരയിൽ ബ്രാവോ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
???@DelhiCapitals 123/5 after 16.3 overs https://t.co/AWx9J47Cvh #VIVOIPL pic.twitter.com/DyQ0nj0yYC
— IndianPremierLeague (@IPL) March 26, 2019
FIFTY up for Gabbar ??#DCvCSK pic.twitter.com/IcCGMZGbr7
— IndianPremierLeague (@IPL) March 26, 2019
പൃഥി ഷാ(24), ഋഷഭ് പന്ത് (25), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (18), കോളിൻ ഇൻഗ്രം(2) എന്നിവരുടെ വിക്കറ്റുകളാണ് ഡൽഹിക്ക് നഷ്ടമായത്. 9 റൺസുമായി അക്ഷർ പട്ടേലും 11 റൺസുമായി രാഹുൽ തെവാതിയയും പുറത്താകാതെ നിന്നു. നാല് ഓവർ എറിഞ്ഞ ബ്രാവോ 33 റൺസ് വഴങ്ങിയാണ് 3 വിക്കറ്റുകൾ വീഴ്ത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here