സംശയം വേണ്ട, ലൂസിഫറില്‍ പൃഥ്വിയുണ്ട്, സെയ്ദ് മസൂദായി!

lucifer

ലൂസിഫറില്‍ പൃഥ്വി രാജ് അഭിനയിക്കുന്നുണ്ടോ  എന്ന സംശയത്തിലായിരുന്നു ആരാധകര്‍. അഭിനയിക്കുന്ന കാര്യത്തില്‍ കൃത്യമായി മറുപടി പറയാന്‍ പൃഥ്വിയടക്കം അണിയറ പ്രവര്‍ത്തകരും തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്ന് പൃഥ്വി ഫെയ്സ് ബുക്കില്‍ പങ്കുവച്ച ക്യാരക്ടര്‍ പോസ്റ്ററിലെ താരത്തെ കണ്ട് ആരാധകര്‍ ത്രില്ലടിച്ച് ഇരിക്കുകയാണ്. സെയ്ദ് മസൂദ് എന്ന വേഷത്തില്‍ പൃഥ്വി സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ 27ാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണിത്.


നേരത്തെ പുറത്ത് വിട്ട ട്രെയിലറില്‍ പൃഥ്വിരാജിനോട് സാദൃശ്യം തോന്നുന്ന ആളുണ്ടെന്ന് കാണിച്ച് സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പൃഥ്വി ഇതില്‍ കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.

ബോളിവുഡ് താരം വിവേക് ഒബ്റോയി ചിത്രത്തിലെ ആണ് വില്ലൻ. മഞ്ജുവാര്യര്‍,  ഇന്ദ്രജിത്ത്, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റ് താരങ്ങള്‍. സുജിത്ത് വാസുദേവാണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആയിരത്തി അഞ്ഞൂറിലേറെ തീയേറ്ററുകളില്‍ ലൂസിഫര്‍ റിലീസിനെത്തിക്കുമെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരിക്കുന്നത്.

ReadAlso; കടകംപള്ളിയെ കണ്ടത് ലൂസിഫറിനെ പറഞ്ഞറിയിക്കാനാകാത്ത വിധം സഹായിച്ചെന്ന് പൃഥ്വിരാജ്

ചിത്രത്തിന്റെ അഡ്വാന്‍സ് സീറ്റ് റിസര്‍വേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.സംഗീതം ദീപക് ദേവ്. ഈ മാസം 28നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top