തട്ടിക്കൊണ്ട് പോയതല്ല; വര്‍ഷങ്ങളായി പ്രണയത്തിലാണ്: റോഷന്‍

പെൺകുട്ടി തന്നോടൊപ്പം സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവരികയായിരുന്നുവെന്ന് ഒാച്ചിറയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷന്‍. രണ്ട് വര്‍ഷക്കാലമായി തങ്ങള്‍ പ്രണയത്തിലാണെന്നം റോഷന്‍ വ്യക്തമാക്കി. ഇന്നലെയാണ് റോഷനേയും പെണ്‍കുട്ടിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. മുബൈ പന്‍വേലിലെ പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഇപ്പോള്‍. അടുത്ത ദിവസം തന്നെ ഇരുവരേയും കേരളത്തിലേക്ക് കൊണ്ട് വരും. ഇവിടെ എത്തിച്ച ശേഷം കുട്ടിയുടെ വൈദ്യ പരിശോധന നടത്തുമെന്നും സൂചനയുണ്ട്.
റോഷന്റെ കൂടെ സ്വമേധയാ ഇറങ്ങിപ്പോയതാണെന്നും റോഷന് ഒപ്പം കഴിയാനാണ് താത്പര്യമെന്നും പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന. വീട്ടുകാര്‍ക്ക് തങ്ങള്‍ തമ്മിലുള്ള പ്രണയം അറിയാമെന്നാണ് റോഷന്‍ വ്യക്തമാക്കുന്നത്. വീട്ടില്‍ സമ്മതിക്കാതെ വന്നതോടെയാണ് വീട് വിട്ട്ഇറങ്ങിയതെന്നും റോഷന്‍ പറയുന്നു. ആദ്യം ഇരുവരും പോയത് മംഗലാപുരത്തേക്കാണ്. അവിടെ നിന്നാണ് മുബൈയിലേക്ക് ഇവര്‍ എത്തിയത്. ബൈക്ക് വിറ്റ പണവുമായാണ് റോഷനും പെണ്‍കുട്ടിയും വീട് വിട്ട് ഇറങ്ങിയത്. മുബൈയിലെ ഒരു ചേരിയില്‍ നിന്നാണ് ഇരുവരേയും പോലീസ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്. മംഗലാപുരത്ത് രണ്ട് ദിവസം താമസിച്ച ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്.
ReadAlso: ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയെ കണ്ടെത്തി; റോഷന്‍ കസ്റ്റഡിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് റോഷനും മറ്റു പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഓച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളാണിത്. ഈ മാസം 18ന് രാത്രിയാണ് പെണ്‍കുട്ടിയെയും കൊണ്ട് റോഷന്‍ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പോയത്.പെണ്‍കുട്ടിയും യുവാവും നാല് ദിവസത്തിന് മുന്‍പാണ് മഹാരാഷ്ട്രയിലെത്തിയത് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here