Advertisement

വഞ്ചനയ്ക്കും വ്യാജ രേഖ ചമച്ചതിനും ബിജെപി നേതാവ് പി.മുരളീധര റാവുവിനെതിരെ കേസ്

March 27, 2019
Google News 1 minute Read

വഞ്ചനയ്ക്കും വ്യാജ രേഖ ചമച്ചതിനും കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി പി.മുരളീധര റാവു ഉൾപെടെ 9 പേർക്കെതിരെ പോലിസ് കേസെടുത്തു.നിർമ്മലാ സീതാരാമൻ വാണിജ്യ മന്ത്രിയായിരിക്കെ ഒപ്പിട്ട വ്യാജ നിയമന ഉത്തരവ് കാട്ടി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് ഹൈദരാബാദ് പോലിസ് കേസെടുത്തത്.

ഫാർമസ്യൂട്ടിക്കൽ എക്‌സ്‌പോർട്ട് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്ത് 2.17 കോടി തട്ടിയെന്ന പരാതിയിലാണ് ഹൈദരാബാദ് പോലിസ് കേസെടുത്തത്. കോടതിയുടെ നിർദേശ പ്രകാരമാണ് പോലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also : ഗോവ രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ; രണ്ട് സഖ്യകക്ഷി എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഹൈദരാബാദ് സ്വദേശികളായ ടി. പ്രവർണ റെഡി ഭർത്താവ് മഹിപാൽ റെഡി എന്നിവരാണ് പരാതിക്കാർ. പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ ഒപ്പിട്ട വ്യാജ നിയമന ഉത്തരവ് കാട്ടി പി മുരളിധര റാവു അടക്കമുള്ളവർ പണം തട്ടിയ തായാണ് പരാതിയിൽ പറയുന്നത്.നിർമ്മലാ സീതാരാമൻ വാണിജ്യ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. പണം വാങ്ങിട്ടും നിയമനം ലഭിച്ചില്ല. തുടർന്ന് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ റാവു ഇവരെ ഭീഷിണി പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here