ഡിആർഡിഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനവും മോദിക്ക് നാടകദിനാശംസകളും അറിയിച്ച് രാഹുൽ

ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയകരമായതായി പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെ മോദിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

ലോകനാടക ദിനത്തിൽ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നുകൊള്ളുന്നുവെന്ന് അറിയിച്ചു കൊണ്ടാണ് രാഹുലിന്റെ ട്വീറ്റ് തൊട്ടു പിന്നാലെയെത്തിയത്. ഇന്ന് രാവിലെ 11.45 നും 12 നും ഇടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും ഒരു സുപ്രധാന കാര്യം അറിയിക്കാനുണ്ടെന്നും മോദി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

Read Also; ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയിച്ചു ; ബഹിരാകാശ രംഗത്ത് ഇന്ത്യ വൻശക്തിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

തുടർന്ന് ഏറെ ആകാംക്ഷയോടെയാണ് രാജ്യം മോദിയുടെ വാക്കുകൾക്കായി കാത്തിരുന്നത്. മിസൈൽ പരീക്ഷണവിജയം പ്രധാനമന്ത്രി നാടകീയമായി പ്രഖ്യാപിച്ചെന്ന് പരിഹസിക്കുന്നതാണ് രാഹുലിന്റെ ട്വീറ്റ്. ഡിആർഡിഒയിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടു തുടങ്ങുന്ന രാഹുലിന്റെ ട്വിറ്റർ സന്ദേശത്തിൽ പിന്നാലെയാണ് പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകൾ നേർന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top