ആദ്യ ദിനം സമര്‍പ്പിച്ചത് എട്ട് പത്രികകള്‍

ആദ്യ ദിനമായ ഇന്ന് നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിച്ചത് എട്ട് സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരം 2, ആറ്റിങ്ങല്‍, കണ്ണൂര്‍, വയനാട്, ചാലക്കുടി, ഇടുക്കി, കൊല്ലം മണ്ഡലങ്ങളില്‍ ഓരോ പത്രികയുമാണ് ഇന്ന് സമര്‍പ്പിച്ചത്. ഇടുക്കിയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജാണ് പത്രിക സമര്‍പ്പിച്ചവരില്‍ പ്രമുഖന്‍. പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ അകമ്പടിയോടെ എത്തിയാണ് ജോയ്‌സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്.
Read more:ഇടുക്കിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
എസ്‌യുസിഐ സ്ഥാനാര്‍ത്ഥികളും ആദ്യ ദിനം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എസ്‌യുസിഐ സ്ഥാനാര്‍ത്ഥി എസ് മിനി പതിനൊന്നു മണിക്ക് കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചു.
ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനു നടക്കും. എട്ടു വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. പത്രിക ലഭിക്കുന്നതോടെ സ്ഥാനാര്‍ത്ഥികളും പ്രചാരണ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിലാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here