Advertisement

കുവൈറ്റില്‍ ഇ ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം നിലവില്‍ വരുന്നു

March 28, 2019
Google News 0 minutes Read
e licence

കുവൈറ്റില്‍ ഇ ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം നിലവില്‍ വരുന്നു, മെയ്‌ ആദ്യ വാരം മുതല്‍ ഇത് പ്രവര്‍ത്തന ക്ഷമമാവും.  തുടക്കത്തില്‍ സ്വദേശി പൗരന്മാര്‍ക്ക് ആണ് സേവനം ലഭിക്കുക. ലൈസന്‍സിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും , പുതുക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം സജ്ജമായി , കുവൈറ്റിലെ സ്വദേശി സമൂഹത്തിനു മെയ്‌ ആദ്യ വാരം മുതല്‍ തന്നെ ഈ സേവനം ഉപയോഗപെടുത്താന്‍ കഴിയും.

ഈ വര്‍ഷം അവസാനത്തോടെ തന്നെ വിദേശി സമൂഹത്തിനും ഈ സേവനം ലഭ്യമാക്കാനാണ് ശ്രമം.
എന്നാല്‍ ട്രാഫിക് പിഴകള്‍ അടക്കാത്തവര്‍ , ലൈസന്‍സ് നേടിയ ശേഷം തൊഴില്‍ തസ്തിക മാറിയവര്‍ , പഠനം പൂര്‍ത്തിയായ  വിദ്യാര്‍ത്ഥികള്‍, ജോലിയില്‍ പ്രവേശിച്ച കുടുംബിനികള്‍ , 65 വയസു കഴിഞ്ഞ വിദേശികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്ളവരുടെ ലൈസന്‍സ് പുതുക്കുന്ന നടപടികള്‍ തടസ്സപെടും.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് ഈ സേവനം ലഭ്യമാവുക , രജിസ്റ്റര്‍ ചെയ്തിടുള്ള മൊബൈല്‍ നമ്പരിലേക്ക് സന്ദേശം ലഭിക്കും , ഓട്ടോമേറ്റഡ് മെഷിനുകളില്‍ നിന്നാണ് ഇ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ലഭ്യമാകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here