ഡെറാഡൂണില്‍ 12 വയസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്നു; മൃതദേഹം മറവ് ചെയ്ത് സ്‌കൂള്‍ അധികൃതര്‍

ഡെറാഡൂണില്‍ 12 വയസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വെച്ച് അടിച്ച് കൊന്നു. ഡോക്റ്റര്‍മാര്‍ മരണം സ്ഥിരീകരിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ മൃതദേഹം മാതാപിതാക്കളെ വിവരമറിയിക്കാതെ മറവ് ചെയ്തു. സംഭവത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണില്‍ 12 വയസുള്ള പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തതെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന് ഏതാനം മാസങ്ങള്‍ക്കിടെയാണ് പുതിയ സംഭവം.

ഡെറാഡൂണിലെ സ്വകര്യ ബോര്‍ഡിങ് സ്‌കൂളിലാണ് 12 കാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അടിച്ച് കൊന്നത്. സംഭവം നടന്ന ശേഷം കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍ സ്ഥീരികരിച്ചു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ പോലും അറിയിക്കാകെ അധികൃതര്‍ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.

ബിസ്‌ക്കറ്റ് പാക്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വാസു യാദവ് എന്ന 12 കാരനെ മര്‍ദിക്കുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകള്‍ ഉണ്ടായെന്ന് പൊലീസ് സ്ഥീരീകരിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും മാതാപിതാക്കളെയും പൊലീസിനെയും അറിയിക്കാതെ മൃതദേഹം സംസ്‌കരിച്ചത് ക്രിമിനല്‍ കുറ്റമാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top