എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. 4,35,142 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്.ഏപ്രിൽ 5 ന് മൂല്യനിർണയം ആരംഭിക്കും.54 കേന്ദ്രീകൃത ക്യാമ്പുകളിലായി മേയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം. ആദ്യ ഘട്ട മൂല്യ നിർണയം ഏപ്രിൽ 13ന് അവസാനിക്കും. രണ്ടാം ഘട്ടം ഏപ്രിൽ 25ന് ആരംഭിക്കും.

Read Also; സ്ഥാനാർത്ഥികൾ എസ്എൻഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് വ്യക്തിപരമായ അഭിപ്രായമെന്ന് വെള്ളാപ്പള്ളി

ഏപ്രിൽ അവസാനത്തോടെയോ മേയ് ആദ്യവാരമോ ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഫലപ്രഖ്യാപനം വൈകാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മെയ് പകുതിയോടെ മാത്രമേ ഫലപ്രഖ്യാപനം ഉണ്ടാകുകയുള്ളൂ.ഇത്തവണ ഏറ്റവും കൂടുതൽ കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top