ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ സഞ്ജദ് ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ സഞ്ജദ് ഖാനെ ഏപ്രില്‍ 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്‍ഐഎ പ്രത്യേക കോടതിയുടേതാണ് നടപടി. ഇന്ന് റിമാന്റ് അവസാനിച്ചതിനെത്തുടര്‍ന്ന് സഞ്ജദ് ഖാനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും എന്‍ഐഎ റിമാന്‍ഡ് ആവശ്യപ്പെട്ടില്ല.

Read more: ജെയ്ഷെ ഭീകരന്‍ പിടിയില്‍

മാര്‍ച്ച് 21ന് രാത്രി ഡല്‍ഹി പൊലീസാണ് സജ്ജാദ് ഖാനെ പിടികൂടിയത്. റെഡ് ഫോര്‍ട്ടിന് സമീപത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുല്‍വാമ ഭീകരാക്രമണത്തിനുപയോഗിച്ച വാഹനം സഞ്ജദ് ആണ് എത്തിച്ചു നല്‍കിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ മുദ്ദസിര്‍ ഖാന്റെ പ്രധാന സഹായിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്.

മുദ്ദസിര്‍ പിന്നീട് ത്രാലില്‍ നടന്ന പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു. ഡല്‍ഹിയില്‍ സ്ലീപ്പര്‍ സെല്‍ സ്ഥാപിക്കാന്‍ സഞ്ജദിനെ മുദ്ദസിര്‍ ഖാന്‍ ചുമതലപ്പെടുത്തിയിരുന്നതായാണ് വിവരം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top