ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെപിഎംഎസ് പിന്തുണ ഇടതുമുന്നണിക്കെന്ന് സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള പുലയര്‍ മഹാസഭ പിന്തുണ ഇടതു മുന്നണിക്കെന്നു സൂചന. നവോത്ഥാന മൂല്യ സംരക്ഷകര്‍ക്കാകും പിന്തുണയെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പിന്തുണക്കാര്യത്തില്‍ തീരുമാനമെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങി നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ടവരൊക്കെ സമ്മേളനത്തില്‍ പങ്കെടുക്കും.

കെപിഎംഎസ് ടി വി ബാബു വിഭാഗം ബിഡിജെഎസിലാണ്. ഈ വിഭാഗത്തിന് സമുദായത്തില്‍ സ്വാധീനമില്ലെന്ന് തെളിയിക്കാന്‍ വന്‍ റാലിയും സമ്മേളനവുമാണ് പുന്നല ശ്രീകുമാര്‍ വിഭാഗം തലസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. ശബരിമല യുവതി പ്രവേശന വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായും സിപിഐഎം നേതൃത്വവുമായും പുന്നല ശ്രീകുമാര്‍ ബന്ധം ദൃഢമാക്കിയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More