ഓച്ചിറ പീഡനക്കേസ്; നാല് പ്രതികളെ റിമാന്റ് ചെയ്തു

ഓച്ചിറയിൽ ഇതര സംസ്ഥാന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 4 പ്രതികളെ കോടതി റിമാന്റ് ചെയ്തു.14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. പ്രതികളെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. നേരത്തെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. മുംബെയിൽ വെച്ചാണ് ലൈംഗിക പീഡനം നടന്നത്.
ഒന്നാം പ്രതി റോഷനെതിരെ ലൈംഗിക പീഡനത്തിനും ബലാൽസംഗത്തിനും കേസ്സെടുത്തിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ നേരത്തേ അറസ്റ്റിലായ 3 പ്രതികളടക്കം 4 പേർക്കുമെതിരെ പോക്‌സോയും ചുമത്തിയിരുന്നു. നിലവിൽ ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ് പെൺകുട്ടി. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന സ്‌കൂൾ രേഖയുടെ നിജസ്ഥിതി മനസ്സിലാക്കാൻ പോലീസ് സംഘം ഉടൻ രാജസ്ഥാനിലേക്ക് തിരിക്കും. രാജസ്ഥാൻ സ്വദേശികളുടെ മകളായ പെൺകുട്ടിയെ മാർച്ച് 18 ന് രാത്രിയാണ് നാലംഗ സംഘം കടത്തിക്കൊണ്ട് പോയത്.