മദീനയില്‍ പ്രവാചകന്‍റെ ഖബറിടം സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് അനുവദിച്ച പുതിയ സമയക്രമം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി

മദീനയില്‍ പ്രവാചകന്‍റെ ഖബറിടം സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് അനുവദിച്ച പുതിയ സമയക്രമം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. പുതിയ പരീക്ഷണം വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
മദീനയില്‍ പ്രവാചകന്‍റെ ഖബറിടത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശന സമയത്തില്‍ മാറ്റം വരുത്തിയത്. പ്രഭാത നിസ്കാരം കഴിഞ്ഞത് മുതല്‍ ഉച്ചയ്ക്ക് ളുഹുര്‍ നിസ്കാരത്തിനു ഒരു മണിക്കൂര്‍ മുമ്പ് വരെയും, രാത്രി ഇഷാ നിസ്കാരം കഴിഞ്ഞ് പുലര്‍ച്ചെ പ്രഭാത നിസ്കാരത്തിനു ഒരു മണിക്കൂര്‍ മുമ്പ് വരെയുമാണ് പുതിയ സമയം. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ച് ദിവസം ഈ സമയക്രമം അനുസരിച്ചായിരുന്നു സന്ദര്‍ശനം. ഇത് വിജയകരമാണെന്ന് കണ്ടത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സമയം ഹിജ്റ കലണ്ടര്‍ പ്രകാരം റജബ് അവസാനം വരെ അഥവാ ഏപ്രില്‍ അഞ്ചു വരെ തുടരാനാണ് തീരുമാനം.
Read Also : മദീനയിൽ പ്രവാചകന്റെ ഖബറിടം സന്ദർശിക്കാൻ സ്ത്രീകൾക്കുള്ള സമയത്തിൽ മാറ്റം വരുത്തി
വിജയകരമാണെങ്കില്‍ ഇത് വീണ്ടും തുടരാനാണ് സാധ്യത. നേരത്തെ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായിരുന്നു സ്ത്രീകള്‍ക്ക് ഖബറിടവും അനുബന്ധിച്ചുള്ള റൌളയും സന്ദര്‍ശിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള സന്ദര്‍ശനം ഒഴിവാക്കി രാത്രി കൂടുതല്‍ സമയം അനുവദിച്ചത് വനിതാ തീര്‍ഥാടകരെ സംബന്ധിച്ചിടത്തോളം അനുഗ്രഹമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here