പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ പി ബി നൂഹ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വക്കേറ്റ് കെ അനന്തഗോപന്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, മാത്യു ടി തോമസ് എംഎല്‍എ എന്നിവര്‍ വീണോ ജോര്‍ജിനൊപ്പം ഉണ്ടായിരുന്നു.

പത്തനംതിട്ടസെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നും ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് വീണ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top