Advertisement

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍; വെന്റിലേറ്ററില്‍ നിന്നും മാറ്റിയേക്കും

March 30, 2019
Google News 1 minute Read
child

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഫോറന്‍സിക് വിദഗ്ധനായ ഡോക്ടര്‍ സുബിന്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വെന്റിലേറ്ററില്‍ തുടരുന്നതുകൊണ്ട് കുട്ടിക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. വെന്റിലേറ്റര്‍ മാറ്റുന്ന കാര്യം കുട്ടിയുടെ ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

വെന്റിലേറ്റര്‍ നീക്കം ചെയ്യണമെങ്കില്‍ ബന്ധുക്കളുടെ അനുവാദം വേണം. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ബ്രെയ്ന്‍ ഡെത്ത് സ്ഥിരീകരിച്ച ശേഷമേ നടപടി സ്വീകരിക്കാന്‍ സാധിക്കൂ. തലച്ചോറിലെ ക്ഷതം ഗുരുതരമാണ്. ശരീരമാസകലം നിരവധി ചതവുകള്‍ ഉണ്ട്. അതില്‍ പലതിനും പഴക്കമുണ്ട്. കുട്ടിക്ക് മുന്‍പും മര്‍ദ്ദനമേറ്റതിന്റെ സൂചനകളാകാം അതെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.

സോഫയില്‍ നിന്നും വീണതാണെന്ന് പറഞ്ഞാണ് കുട്ടിയെ അമ്മ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഇളയ കുട്ടിയുമായി വഴക്കിട്ട് സംഭവിച്ചതാണെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ പരിക്കും അമ്മയുടെ പരസ്പര വിരുദ്ധമായ വിശദീകരണവും സംശയത്തിനിടയാക്കി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആനന്ദിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപെടുത്തിയിരുന്നു.

Read more: തൊടുപുഴയില്‍ എഴുവയസുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കഴിഞ്ഞ ദിവസമാണ് തലച്ചോര്‍ പൊട്ടിയ നിലയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു കുട്ടിയെ അരുണ്‍ ആനന്ദ് ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ അമ്മയും അരുണും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് മക്കളെ ചോദ്യം ചെയ്തു. ചെറിയ കുഞ്ഞിനെ ആക്രമക്കുന്നത് കണ്ട് മൂത്തക്കുട്ടി നിലവിളിച്ചു. നേരത്തെ കുഞ്ഞിനോട് വൈരാഗ്യം ഉണ്ടായിരുന്ന അരുണ്‍ അതിക്രൂരമായി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന യുവതിയുടെ മുഖത്ത് അടിയ്ക്കുകയും ചെയ്തു. അരുണ്‍് മുന്‍പും തന്നെ മര്‍ദ്ദിച്ചിരുന്നതായി കുട്ടിയുടെ അമ്മ പിന്നീട് പൊലീസിന് മൊഴി നല്‍കിയിരുന്നു.

യുവതിയുടെ ഭര്‍ത്താവ് പത്ത് മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. അതിന് ശേഷം യുവതിയും കുഞ്ഞുങ്ങളും അരുണ്‍ ആന്ദിനൊപ്പമാണ് കഴിഞ്ഞ് വന്നത്. ഭര്‍ത്താവിന്റെ ബന്ധുകൂടിയാണിയാള്‍. കൊലക്കേസില്‍ ഉള്‍പ്പെടെ അരുണ്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here