അമിത് ഷാ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാമനിർദ്ദേശ പത്രിക സമർപിച്ചു. മുതിർന്ന നേതാവ് എൽ കെ അദ്വാനി മത്സരിച്ചിരുന്ന ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നാകും അമിത് ഷാ ജനവിധി തേടുക. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, ശിവസേന അദ്ധ്യക്ഷൻ ഉദ്ദവ് താക്കറെ എന്നിവർ പത്രികാ സമർപണ ചടങ്ങിൽ പങ്കെടുത്തു.
ഗാന്ധിനഗറിലെ കലക്റ്റർ ഒഫീസിലെത്തിയാണ് പത്രിക സമർപിച്ചത്. നാമനിർദേശ പത്രികാ സമർപണത്തിൻറെ ഭാഗമായി അഹമദാബാദിലെ നരാൺപുരയിൽ അമിത് ഷാ റാലി സംഘടിപ്പിച്ചു.
Read Also : ‘പി.എം.നരേന്ദ്ര മോദി’യില്‍ അമിത് ഷാ ആകാന്‍ മനോജ് ജോഷി
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതല അമിത് ഷാക്കായിരുന്നു. മത്സരിച്ച 80 സീറ്റുകളിൽ 73 സീറ്റുകളിലും വിജയിച്ച് ഉത്തർപ്രദേശിൽ ഭാരതീയ ജനതാ പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി.] ഈ വിജയത്തോടെ, അമിത് ഷാ, ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here